ﰡ
____________________
1) ഏതുകാലത്തും മതനിഷേധത്തിന്നും മതനിഷേധികള്‍ക്കും വളംവെച്ചുകൊടുക്കുന്നത് ദൈവവിശ്വാസം ഉള്ളില്‍ കടക്കാതെ മതത്തിന്റെ ബാഹ്യമായ ആചാരങ്ങള്‍ മാത്രം കൊണ്ടുനടക്കുന്ന ആളുകളാണ്. അനാഥകളുടെയും അഗതികളുടെയും രക്ഷയ്‌ക്കെത്താത്ത, അലക്ഷ്യമായി പ്രാര്‍ത്ഥന ഉരുവിടുന്ന, ചില്ലറ സേവനങ്ങള്‍ പോലും ചെയ്യാന്‍ കൂട്ടാക്കാത്ത ഭക്തിപ്രകടനക്കാര്‍ മതത്തെപ്പറ്റിയുള്ള വിശ്വാസം തന്നെ കെടുത്തിക്കളയുന്നു.
____________________
2) പരോപകാര മനസ്ഥിതിയുള്ള ആളുകള്‍ പരസ്പരം വായ്പ കൊടുക്കുന്ന വീട്ടുസാമാനങ്ങളും മറ്റും.