ترجمة سورة القارعة

Muhammad Karakunnu and Vanidas Elayavoor - Malayalam translation

ترجمة معاني سورة القارعة باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation.

ഖാരിഅ


ഭയങ്കര സംഭവം!

എന്താണാ ഭയങ്കര സംഭവം?

ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.

പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.

അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,

അവന് സംതൃപ്തമായ ജീവിതമുണ്ട്.

ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,

അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.

ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?

അത് കൊടും ചൂടുള്ള നരകത്തീ തന്നെ.